തിരുവല്ല : പ്രവാസികൾക്ക് അവർ ആവശ്യപ്പെടുന്ന ന്യായമായ അവകാശങ്ങൾ കാലതാമസം ഇല്ലാതെ പരിഹരിക്കണമെന്നും, 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ പെൻഷൻ പദ്ധതിയിൽ ഉൾപ്പടുത്തണമെന്നും മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. കേരളത്തിൻ്റ് വികസനത്തിന് നിർണായക പങ്ക് വഹിച്ചിട്ടുള്ളവരാണ് പ്രവാസികൾ. കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രതിനിധിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ലേഖ എസ്, കൗൺസിലർ റീന മാത്യൂസ് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ ജയവർമ, യൂണിവേഴ്സൽ സർവീസ് എൻവ്യയർമെന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി. ആർ രാജേഷ്, പ്രവാസി ജനത കോട്ടയം ജില്ലാ പ്രസിഡണ്ട് കെ വി തോമസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാഹുൽ, മാത്യൂസ് ചാലക്കുഴി , ഏലിയാമ്മ ബെന്നി, ജോമി എൽസ ജോസ്എന്നിവർ പ്രസംഗിച്ചു.






