ചങ്ങനാശേരി : എംസി റോഡിൽ പാലാത്ര ജംഗ്ഷനിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിൽ എതിർ ദിശയിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു.
സംഭവത്തെ തുടർന്ന് എം സി റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.






