തിരുവനന്തപുരം: അമൃത് ഒന്ന്, രണ്ട് പദ്ധതികള്‍ പ്രകാരം 2046 പദ്ധതികളുടെ നിര്‍വഹണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് 2525.8 കോടി രൂപയെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. ഇതില്‍ 732 പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ 16 പദ്ധികള്‍ക്ക് ഭരണാനുമതി പോലും നല്‍കിയിട്ടില്ലെന്നും സഭയില്‍ മന്ത്രി വ്യക്തമാക്കി.
അമൃത് ഒന്നാംഘട്ടത്തില്‍ 1372 കോടിയായിരുന്നു കേന്ദ്രവിഹിതം. പദ്ധതി വിഹിതത്തിന്റെ 50 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. ഒന്നാം ഘട്ടത്തില്‍ 1106 പദ്ധതികളില്‍ 1066 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 40 എണ്ണം നടന്നുവരികയാണ്. തൃശൂര്‍ ആകാശപ്പാത പോലുള്ള വിസ്മയങ്ങള്‍ അമൃത് ഒന്നാംഘട്ടത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ്.
അമൃത് രണ്ടാംഘട്ടത്തിന്റെ കേന്ദ്രവിഹിതം 1372 കോടിയാണ്. 940 പദ്ധതികളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതില്‍ 248 എണ്ണം പൂര്‍ത്തിയായി. 692 പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു.






