Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsമുണ്ടക്കൈ -...

മുണ്ടക്കൈ – ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ – ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 555 കുടുംബങ്ങളുടെ 1620 വായ്പകളുടെ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതിത്തള്ളിയ വായ്പകള്‍ പുറമേ ആണിത്. ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം.

ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമമങ്ങളെ കണ്ട റവന്യൂ മന്ത്രി കെ രാജന്‍ ആണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വായ്പ എഴുതിത്തള്ളന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരം ഇല്ലെന്ന് ഇരിക്കുകയാണ് വായ്പകള്‍ ഏറ്റെടുക്കാനുള്ള സുപ്രധാന തീരുമാനം മന്ത്രിസഭായോഗം തീരുമാനമായത്.

ദുരന്തബാധിതരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് എന്നായിരുന്നു കെ രാജന്‍ വിശേഷിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബസ്സേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ

കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന  ബസ്സേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മൂന്നാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം  നിർവഹിച്ചു....

സഞ്ചാർ സാഥി ആപ് : താൽപ്പര്യമില്ലാത്ത ഉപയോ​ക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം ;കേന്ദ്രസർക്കാർ

ന്യൂഡൽഹി : സഞ്ചാർ സാഥി ആപ്പ് താൽപ്പര്യമില്ലാത്ത ഉപയോ​ക്താക്കൾക്ക് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.സൈബർ സുരക്ഷ മുൻനിർത്തി പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ കേന്ദ്രസർക്കാരിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി...
- Advertisment -

Most Popular

- Advertisement -