Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsകേരള ബജറ്റ്...

കേരള ബജറ്റ് : കോളേജ് വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ കോളേജ് വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിലെ ആർട്സ് ആന്റ് സയൻസ് വിദ്യാർത്ഥികൾക്ക് ബിരുദ പഠനം സൗജന്യമാക്കിയതായി ബജറ്റിൽ പ്രഖ്യാപനം. 12-ാം ക്ലാസ് വരെയാണ് ഇത് വരെ കേരളത്തിൽ സൗജന്യ വിദ്യാഭ്യാസമുണ്ടായിരുന്നത്.

ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഇതിൽ ഉണ്ടാകും. വിരമിച്ചവർക്ക് മെഡിക്കൽ മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. 15 കോടി പദ്ധതിക്കായി വകയിരുത്തി. 50 കോടി വകയിരുത്തി കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഖഫ് ഭേദഗതി : കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു – രാജീവ് ചന്ദ്രശേഖർ

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഭരണഘടന നല്‍കുന്ന അവകാശം...

ഇതര സംസ്ഥാനക്കാരുടെ മർദ്ദനമേറ്റ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

കൊച്ചി : ഇതര സംസ്ഥാനക്കാരുടെ മർദ്ദനമേറ്റ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു. ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായ വിനോദ് (52)ആണ് മരിച്ചത് .സംഭവത്തിൽ യുപി, ഹരിയാന സ്വദേശികളായ നാല് ഇതരസംസ്ഥാനക്കാരെ...
- Advertisment -

Most Popular

- Advertisement -