തിരുവനന്തപുരം : വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി .ഈ ദുരന്തത്തിന് ഇരയാകുന്നവർക്കും, സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) മാനദണ്ഡങ്ങൾ പ്രകാരവും പ്രകൃതി ദുരന്തബാധിതർക്ക് നൽകുന്നതിന് സമാനവുമായ സാമ്പത്തിക സഹായം അനുവദിക്കാനാണ് സർക്കാർ ഉത്തരവ്.
വേലിയേറ്റ വെള്ളപ്പോക്കത്തെ തുടർന്ന് സമുദ്രനിരപ്പ് ഉയരുകയും പുഴകൾ, കായലുകൾ, തോടുകൾ എന്നിവ വഴി ജനവാസ മേഖലകളിലേക്ക് ഉപ്പുവെള്ളം കയറുക വഴി മത്സ്യത്തൊഴിലാളികൾ, തീരദേശ കർഷകർ, തീരദേശവാസികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ ജീവനെയും ഉപജീവനത്തെയും ഇത് ബാധിക്കുന്നു .






