തിരുവല്ല: അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടക്കുന്ന പുഷ്പോത്സവം 2026 നാളെ സമാപിക്കും. വിഭിന്നങ്ങളായ പൂക്കൾക്ക് പുറമേ ഡ്യൂം തിയേറ്ററും, ഹൊറർ വില്ലേജും വ്യത്യസ്തമായ അനുഭവമായി തീരുന്നു. കലാസന്ധ്യ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പുഷ്പോത്സവം അനുകരണീയവും മാതൃകപരവുമാണെന്നും അദ്ദേഹം പറഞ്ഞു. ജനറൽ കൺവീനർ ജൂബി പീടിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശ്ശേരി എക്സ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
ചലച്ചിത്ര താരം മോഹൻ അയിരൂർ, പഞ്ചായത്തംഗം ബാബു കല്ലുങ്കൽ, സൊസൈറ്റി അംഗങ്ങളായ അലക്സ് മാമ്മൻ, ജോസ് പഴയിടം, ഷാജി കാരയ്ക്കൽ, റെൻജി വർഗീസ്, റെൻജി പുത്തൻപ്പറമ്പിൻ, റെജി കുരുവിള എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ മുഖ്യാതിഥികളായി പങ്കെടുക്കും.






