Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാരിന്റെ ഓൺലൈൻ...

സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോം ‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത ഓട്ടോ, ടാക്‌സി നിരക്കുകളിൽ, അധിക ചാർജുകളോ, സർജ് പ്രൈസിംഗോ ഇല്ലാതെയാണ് കേരള സവാരി പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. യാതൊരുവിധ കമ്മീഷനും ഈടാക്കാത്തതിനാൽ സവാരിയിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണ്ണമായും ഡ്രൈവർമാർക്ക് ലഭിക്കും.

2025 നവംബറിൽ തൊഴിൽ വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതിയിൽ മൊത്തം 25,000-ത്തിലധികം ഡ്രൈവർമാർ കേരള സവാരിയിൽ ഓൺബോർഡ് ചെയ്തിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലായി 5000-ത്തിലധികം സജീവ ടാക്‌സി ഡ്രൈവർമാരുണ്ട്. ഇതിൽ പത്തിലധികം ഡ്രൈവർമാർ വനിതകളാണ്. കേരള സവാരി വെബ്‌പോർട്ടലിലും മൊബൈൽ ആപ്പിലും 4.29 ലക്ഷം ഉപയോക്താക്കൾ രജിസറ്റർ ചെയ്തിട്ടുണ്ട്.

അടുത്തഘട്ടമായി പോലീസുമായി സഹകരിച്ച് ഡ്രൈവർമാർക്ക് വിശദമായ പരിശീലനം നൽകാനുള്ള നടപടികളിലേക്ക് കടക്കുകയാണ് കേരള സവാരി. കേരളാ പോലീസിന്റെ പോൽ ആപ്പുമായി കേരള സവാരി ആപ്പ് ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല : ഹർജികൾ 26ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി : കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല .ഹർജികൾ 26ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും .സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു....

ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു

ന്യൂഡൽഹി: ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധമായിട്ടാണ് നടപടിയെന്നാണ് ഇറാൻ വിശദീകരിക്കുന്നത്. ഇസ്രയേലിനോട് ആക്രമണം ഉടൻ അവസാനിപ്പിക്കാൻ യുഎസ് നിർദേശിക്കണമെന്നും...
- Advertisment -

Most Popular

- Advertisement -