കോഴിക്കോട് :കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ട് ഏകരൂർ സ്വദേശി ദേവദാസിന്‍റെ(61) മരണത്തിലാണ് മകന്‍ അക്ഷയ് ദേവ്(28) പൊലീസ് പിടിയിലാകുന്നത് .
തിങ്കളാഴ്ച്ച രാത്രി വീണു പരിക്കേറ്റു എന്ന് പറഞ്ഞാണ് ദേവദാസിനെ അക്ഷയ് ആശുപത്രിയിൽ എത്തിച്ചത്. ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച ദേവദാസ് മരിച്ചു. ഇതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചോദ്യം ചെയ്‌തതിൽ അക്ഷയ് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയും ചെയ്തു. ദേവദാസും അക്ഷയ്‌യും ഒരുമിച്ചിരുന്ന് മദ്യം കഴിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ദേവദാസിനെ മകൻ മർദിക്കുകയായിരുന്നു .