Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsകരമനയിലെ യുവാവിന്റെ...

കരമനയിലെ യുവാവിന്റെ കൊലപാതകം : ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.കിരണ്‍ കൃഷ്ണ എന്നയാളാണ് കസ്റ്റഡിയിലായത്.2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെയും പ്രതികളെന്ന് പോലീസ് അറിയിച്ചു. അനന്തു കൊലക്കേസിൽ ജ്യാമത്തിലാണ് പ്രതികൾ ഇപ്പോൾ.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കരമന മരുതൂര്‍ കടവിൽ വച്ചാണ് മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ കൊല്ലപ്പെട്ടത്.അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തിയ പ്രതികള്‍ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നി മെഡിക്കല്‍ കോളേജില്‍ ലക്ഷ്യ ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി ഉദ്ഘാടനം 26 ന്

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ലക്ഷ്യ സ്റ്റാന്റേഡിലുള്ള ലേബര്‍ റൂം & ഓപ്പറേഷന്‍ തീയറ്റര്‍, 27 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എച്ച് എല്‍...

Kerala Lotteries Results : 27-03-2025 Karunya Plus KN-566

1st Prize Rs.8,000,000/- PF 997621 (ERNAKULAM) Consolation Prize Rs.8,000/- PA 997621 PB 997621 PC 997621 PD 997621 PE 997621 PG 997621 PH 997621 PJ 997621 PK 997621...
- Advertisment -

Most Popular

- Advertisement -