ആലപ്പുഴ: ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ടെക്നീഷ്യനായി വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം. എയറോനോട്ടിക്സ് ലിമിറ്റഡ് ബാംഗ്ലൂർ ഡിവിഷന് കീഴിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ (എയർ ഫ്രെയിം/ഇലക്ട്രിക്കൽ) തസ്തികയിൽ നിയമനത്തിനായി മെക്കാനിക്കൽ/ഇലക്ട്രിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ പ്രവൃത്തി പരിചയമുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാവുന്നത്. അപേക്ഷ മെയ് 18നകം ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നൽകണം. വിശദ വിവരങ്ങൾക്ക് 0477 2245673 എന്ന നമ്പറിൽ ബന്ധപ്പെടാം.