Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsകലഞ്ഞൂർ കുളത്തുമണ്‍...

കലഞ്ഞൂർ കുളത്തുമണ്‍ ഭാഗത്ത് കരിമ്പുലിയെ കണ്ടെതായി നാട്ടുകാര്‍

പത്തനംതിട്ട: കലഞ്ഞൂർ കുളത്തുമണ്‍ ഭാഗത്ത് കരിമ്പുലി ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.  വനസംരക്ഷണ സമിതി പ്രസിഡന്റിന്റെ പുരയിടത്തിലാണ് കരിമ്പുലി ഇറങ്ങിയത്. വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. അധികം വൈകാതെ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ശനിയാഴ്ച വൈകിട്ട്  അഞ്ച് മണിക്കാണ് ഷിജുവിന്റെ പുരയിടത്തില്‍ കരിമ്പുലിയെ കണ്ടെത്തിയത്. ഈ മേഖലയിലെ ഒരു കർഷകന്റെ ആടിനെ പുലി കടിച്ചുകൊന്നതായും പറയുന്നു. പ്രദേശവാസികള്‍ തന്നെയാണ് കരിമ്പുലിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകർത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കരിമ്പുലിയാണെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുൻപ് കുളത്തുമണ്‍ പേത്തുംപാറ റോഡില്‍ വച്ച്‌ സ്കൂള്‍ ബസിന് മുന്നില്‍ കരിമ്പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാരും വിദ്യാർഥികളും പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം: ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു

കോട്ടയം:  ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച്  കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിലെയും  ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു. ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര,...

ദീപക്കിന്റെ മരണം : ഷിംജിതക്ക് ജാമ്യമില്ല, റിമാന്‍ഡിൽ തുടരും

കോഴിക്കോട് : ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ഷിംജിത മുസ്തഫ(35)യുടെ ജാമ്യാപേക്ഷ കോടതി തളളി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്...
- Advertisment -

Most Popular

- Advertisement -