Friday, June 5, 2026
No menu items!

subscribe-youtube-channel

HomeNewsദുർഭരണം അവസാനിപ്പിക്കാൻ...

ദുർഭരണം അവസാനിപ്പിക്കാൻ വർഗീസ് മാമ്മനെ വിജയിപ്പിക്കണം : ഡോ. ശശി തരൂർ

മല്ലപ്പള്ളി: ഇടത് ദുർഭരണം അവസാനിപ്പിക്കാൻ തിരുവല്ലയിൽ വർഗീസ് മാമ്മനെ വിജയിപ്പിക്കണമെന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗം ഡോ. ശശി തരൂർ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള പൊതുസമ്മേളനം മല്ലപ്പള്ളി ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തീകമായി സംസ്ഥാനത്തെ പിന്നോടടിച്ചിരിക്കുകയാണ്. യുവജനങ്ങൾ നാടു വിടുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഒരു സ്ഥാപനങ്ങളും തുടങ്ങാൻ കഴിഞ്ഞിട്ടില്ല.നാട്ടിൽ സംരംഭങ്ങൾ തുടങ്ങാനും പ്രായമായവരെയും സ്ത്രീകളെയും സംരക്ഷിക്കാനും യുഡിഎഫിന് മാത്രമെ കഴിയു, ശശി തരൂർ പറഞ്ഞു.

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വ. എൻ. ഷൈലാജ് അധ്യക്ഷത വഹിച്ചു. കെപിസിസി കോർ കമ്മറ്റി അംഗം പ്രഫ. പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തി.

സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, കെപിസിസി നിർവാഹക സമിതി മുൻ അംഗം അഡ്വ. റെജി തോമസ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ഇ.അബ്‌ദുൾ റഹ്‌മാൻ, ജില്ലാ പ്രസിഡൻ്റ സമദ് മേപ്രത്ത്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കോശി പി.സഖറിയ, പി.ടി.ഏബ്രഹാം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട്, ജോൺസൻ കുര്യൻ, കെ.ജി.സാബു, സുരേഷ് ബാബു പാലാഴി, ഡോ.ബിജു ടി. ജോർജ്, നീതു മാമ്മൻ കൊണ്ടൂർ, സാം പട്ടേരിൽ, ടി. സിറാജുദീൻ, എ.ഡി.ജോൺ, തോമസ് ടി.തുരുത്തിപ്പള്ളി, മധു ചെമ്പുകുഴി, ചന്ദ്രശേഖരപിള്ള, പി.എം. ബഷീർകുട്ടി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തയ്യൽ മെഷിയനിൽ വിരൽ കുടുങ്ങി : വീട്ടമ്മയ്ക്ക് സഹായമായി അഗ്നിരക്ഷാ സേന

തിരുവല്ല : വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന തയ്യൽ മെഷിയനിൽ  വിരൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് സഹായമായി അഗ്നിരക്ഷാ സേന. തിരുവല്ല കിഴക്കൻ മുത്തൂരിൽ ബുധനാഴ്ച്ച രാത്രിയിൽ ആയിരുന്നു സംഭവം. നാളെ സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി മകൾക്ക്...

Kerala Lottery Results : 28-12-2025 Samrudhi SM-35

1st Prize Rs.1,00,00,000/- MA 445887 (KOTTAYAM) Consolation Prize Rs.5,000/- MB 445887 MC 445887 MD 445887 ME 445887 MF 445887 MG 445887 MH 445887 MJ 445887 MK 445887...
- Advertisment -

Most Popular

- Advertisement -