Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiബിഹാറില്‍ ചരിത്രം...

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി: സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹസ്‌നൈന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ചരിത്രത്തിലാദ്യമായിട്ടാണ് ബിഹാറില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നീണ്ടകാലത്തെ ഭരണത്തിന് വിരാമം കുറിച്ചാണ് എന്‍ഡിഎയുടെ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റത്. കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡ, ചിരാഗ് പാസ്വാന്‍, മുന്‍മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി-സഖ്യകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമര്‍ കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി. മുങ്കേറിലെ താരാപ്പുരില്‍നിന്നുള്ള നിയമസഭാംഗമാണ് 57-കാരനായ സമ്രാട്ട് ചൗധരി. ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ് സമ്രാട്ട് ചൗധരി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൂടിന് ആശ്വാസമായി പലയിടങ്ങളിലും വേനൽ മഴ ലഭിച്ചു

കൊച്ചി: വേനൽചൂടിന് ആശ്വാസമായി സംസ്ഥാനത്തെ പലയിടങ്ങളിലും വേനൽ മഴ ശക്തമായി. എറണാകുളത്ത് വിവിധ ഭാഗങ്ങളിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും മഴ ലഭിച്ചത്.  ശക്തമായ കാറ്റിലും മഴയിലും ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍  ഓഗസ്റ്റ് ഏഴ് വരെ പേര് ചേർക്കാമെന്ന് ജില്ലാ കലക്ടര്‍

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ  ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍  എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കലുമായി...
- Advertisment -

Most Popular

- Advertisement -