കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ.മിനിമം ചാർജ് 15 രൂപയാക്കുക , വിദ്യാർഥികളുടെ കൺസർഷൻ ടിക്കറ്റ് നിരക്ക് ഉയർത്തുക,സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ്സുകളിൽ കൂടി നടപ്പിലാക്കി തത്തുല്യമായ തുക ഉടമകൾക്ക് സർക്കാർ നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പ്രിയദർശിനി സ്ത്രീ സൗജന്യ ബസ്സുകൾ സർവീസ് ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം തകർന്നടിഞ്ഞിരിക്കുകയാണെന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ സംയുക്ത സമരസമിതി ആരോപിച്ചു.





