Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമലപ്പുറത്ത് അമീബിക്...

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം:അ‍ഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിനിയായ അ‍ഞ്ചുവയസുകാരി അതീവ ​ഗുരുതരാവസ്ഥയിൽ.മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്. മൂന്നീയുരിലെ പുഴയിൽ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം.

കഴിഞ്ഞ വർഷം ആലപ്പുഴയിൽ രോ​ഗം റിപ്പോർട്ട് ചെയ്തിരുന്നു. പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണിത്.  രോഗകാരിയായ അമീബ, നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് മനുഷ്യ ശരീരത്തിൽ കടക്കുന്നത്. പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കും. പനി തലവേദന, ഛർദി അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെ : ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെയാണ് . ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളവും പ്രതീക്ഷയിലാണ്....

റെയില്‍വേ ഗേറ്റ് മേയ് 19 വരെ അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 91ല്‍ (എ.എം.പി.എ നോര്‍ത്ത് ഗേറ്റ്) നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍  ലെവല്‍ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി മേയ് 13ല്‍ നിന്ന് 19...
- Advertisment -

Most Popular

- Advertisement -