Monday, June 1, 2026
No menu items!

subscribe-youtube-channel

HomeNewsലോക നിലവാരത്തിലുള്ള...

ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം : പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഠം 1 പുതുയുഗ വിദ്യാലയം – സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. എല്ലാ വിദ്യാർഥികൾക്കും നന്മ നിറഞ്ഞ അധ്യയന വർഷം ആശംസിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ അധ്യയന വർഷത്തിലെ അക്കാദമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി. വി. രാജേഷ് വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, വാർഡ് കൗൺസിലർ രേഷ്മ പി തുടങ്ങിയവർ ആശംസകളർപ്പിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല : നിയമ സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് നിയമ സഭയിൽ പ്രതിപക്ഷ പ്രതിഷേധം.സ്വർണക്കൊള്ള കേസിൽ പ്രധാന പ്രതികളെല്ലാം ജയിലിനു പുറത്താണെന്നും തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും കെ.ബാബു പറഞ്ഞു. ആചാര...

Kerala Lotteries Results : 03-12-2024 Sthree Sakthi SS-444

1st Prize Rs.7,500,000/- (75 Lakhs) SP 723784 (VADAKARA) Consolation Prize Rs.8,000/- SN 723784 SO 723784 SR 723784 SS 723784 ST 723784 SU 723784 SV 723784 SW 723784 SX...
- Advertisment -

Most Popular

- Advertisement -