അടൂർ : മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ യുവാവിന് എതിരെ വനംവകുപ്പ് കേസ് എടുത്തു.പറക്കോട് സ്വദേശി ദീപുവിനെതിരെയാണ് കേസെടുത്തത്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവം ഏൽപ്പിച്ചതിനും പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ചതിനുമാണ് കേസ്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട ദീപു മദ്യലഹരിയിൽ പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു.ഇയാൾക്ക് പാമ്പിനെ പിടിക്കുന്നതിൽ മുൻ പരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ല.