Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈദ്യുതി വിതരണത്തിലെ...

വൈദ്യുതി വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത നടപടി വേണം- മന്ത്രി സണ്ണി ജോസഫ്

കോട്ടയം: വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു. കോട്ടയം, ആലപ്പുഴ  ജില്ലകളിലെ  വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ഈ സമിതികളുടെ യോഗം നടത്തണം.  മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം പ്രാദേശിക കേബിള്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിലുള്ള ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണം. പരാതികള്‍ അറിയിക്കുന്നതിന് ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ ശ്രദ്ധിക്കണം.

ഫീല്‍ഡ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കുന്നതിന് പ്രാദേശിക തലത്തലില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ടച്ചിംഗ് വെട്ടുന്നതുമായി ബന്ധപ്പെട്ട് പരാതികളുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ ഈ ജോലി നടക്കുന്നില്ലെന്നും ചിലയിടങ്ങളില്‍ ആവശ്യമുള്ളതില്‍ അധികം മരക്കൊമ്പുകള്‍ മുറിക്കുന്നുണ്ടെന്നും ജനങ്ങള്‍ പറയുന്നു.

പാടശേഖരങ്ങള്‍ നിറഞ്ഞ കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, തിരുവാര്‍പ്പ് മേഖലകളിലും, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഹരിപ്പാട് മേഖലകളിലും വൈദ്യുതി മുടക്കം പതിവാകുന്നതിനാല്‍  സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സാങ്കേതികതടസങ്ങള്‍ പരിഹരിച്ച് വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

കോട്ടയം ജില്ലാ പഞ്ചായത്ത് കെ.എസ്.ഇ.ബിക്ക് പണം നല്‍കിയിട്ടുള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. പൂര്‍ത്തിയായ പദ്ധതികളുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനും നടപടി വേണം-യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

എം.എല്‍.എമാരായ റെജി ചെറിയാന്‍, അഡ്വ. ചാണ്ടി ഉമ്മന്‍, നാട്ടകം സുരേഷ്, പ്രൊഫ. റോണി കെ. ബേബി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍,
കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല പള്ളിപ്പെരുന്നാൾ 26 ന് കൊടിയേറും

പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 126 -ാമത് ഓർമപ്പെരുന്നാളിന് 26നു കൊടിയേറും. നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാളെന്ന് പരുമല സെമിനാരി കൗൺസിൽ സെക്രട്ടറി ബിജു ഉമ്മനും മാനേജർ കെ.വി.പോൾ റമ്പാൻ...

യുവതി ആത്മഹത്യ ചെയ്ത സംഭവം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

ആലപ്പുഴ: ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. ആലപ്പുഴ കറുകയിൽ തൈക്കുടം വീട്ടിൽ ദിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -