Wednesday, July 8, 2026
No menu items!

subscribe-youtube-channel

HomeNewsനേത്രപരിശോധനയും കൊതുകുജന്യ...

നേത്രപരിശോധനയും കൊതുകുജന്യ രോഗബോധവൽക്കരണവും

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത്, നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രം, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിന്റെ സംയുക്താഭിമുഖ്യത്തിൽ പുതിയകാവ് ഗവ. ഹൈസ്കൂളിൽ നേത്രപരിശോധനയും കൊതുകുജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണവും ഉൾപ്പെടുത്തിയ ജില്ലയിലെ ആദ്യ പൈലറ്റ് പരിപാടി സംഘടിപ്പിച്ചു.

നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേക്കും നേത്രപരിശോധനയും കൊതുകുജന്യ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധ ബോധവൽക്കരണത്തിനും പ്രാധാന്യം നൽകി ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ജനപ്രതിനിധികളായ സന്ധ്യാമോൾ, വൈശാഖ് പി., ജോജി, മായ, അനീഷ് കുമാർ, ആശാ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. ജൂലി ജോർജ് മുഖ്യപ്രഭാഷണം നടത്തുകയും പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കുകയും ചെയ്തു. ബ്ലോക്ക് എപ്പിഡമിയോളജിസ്റ്റ് ഡോ. ധന്യ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ, അവയുടെ പ്രതിരോധ മാർഗങ്ങൾ, കൂടാതെ എലിപ്പനി, എച്ച്1എൻ1, ഷിഗെല്ല എന്നീ രോഗങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നയിച്ചു.

ഗപ്പി, കൂത്താടി മത്സ്യങ്ങൾ, കൊതുകുവല, സ്പ്രേയിംഗ് കെമിക്കലുകൾ, ഫോഗിംഗ് മെഷീൻ, ബോധവൽക്കരണ ചാർട്ടുകൾ, പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ച എക്സിബിഷനിലൂടെ വിദ്യാർത്ഥികൾക്ക് രോഗപ്രതിരോധ സന്ദേശങ്ങൾ കൈമാറി. പരമ്പരാഗത സ്നെല്ലൻ ചാർട്ടിന് പകരം കൊതുക് പ്രതിരോധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ചാർട്ട് ഉപയോഗിച്ച് സ്കൂളിലെ 152 വിദ്യാർത്ഥികളുടെ പ്രാഥമിക നേത്രപരിശോധനയും നടത്തി. കൂടുതൽ പരിശോധന ആവശ്യമുള്ള കുട്ടികളെ ജില്ലാ അന്ധതാ നിവാരണ യൂണിറ്റിന്റെ വിദഗ്ധ പരിശോധനയ്ക്ക് റഫർ ചെയ്തു.

ഹെൽത്ത് സൂപ്പർവൈസർ സിന്ധു കെ. പിള്ള, ഹെൽത്ത് ഇൻസ്പെക്ടർ ശക്തികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, RBSK നഴ്സുമാർ, എം.എൽ.എസ്.പി.മാർ, ആശാ പ്രവർത്തകർ, അഡോളസെന്റ് കൗൺസിലർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൻമോഹൻ സിംഗ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രി : ശശി തരൂർ

തിരുവനന്തപുരം : സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച 'മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്സ്'...

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നും മറ്റു അധ്യാപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍...
- Advertisment -

Most Popular

- Advertisement -