ഇടുക്കി :മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത്.ബാറുടമകളുടെ സംഘടന നേതാവ് അനിമോന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ശബ്‍ദ സന്ദേശത്തിൽ ആവശ്യപ്പെടുന്നത്.സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നു.എന്നാൽ പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്.