തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് കേരള പൊലീസിന് പിഴ ചുമത്തി നഗരസഭ .നഗരത്തിലെ പ്രധാന സ്ഥലങ്ങളായ പിഎംജി, വഴുതക്കാട് എന്നിവിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചതിന് 15,030 രൂപ പിഴ ചുമത്തി സംസ്ഥാന പൊലീസ് മേധാവിക്ക് സംബന്ധിച്ച് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചു.ഏതാനും ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന പൊലീസ് കായിക മേളയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്കാണ് പിഴ ഇട്ടത്.

അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിന് പിഴയിട്ട് തിരുവനന്തപുരം നഗരസഭ




