Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsസ്‌മാർട്ട് പി.ഡി.എസ്...

സ്‌മാർട്ട് പി.ഡി.എസ് ഇന്ന് മുതൽ ; കാർഡുടമകളും വ്യാപാരികളും ആശങ്കയിൽ

പത്തനംതിട്ട : റേഷൻ വിതരണം പൂർണമായും ഡിജിറ്റലൈസ് ചെയ്ത് കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലാക്കുന്ന സ്‌മാർട്ട് പി.ഡി.എസ് സംവിധാനം സംസ്ഥാനത്ത് ഇന്ന് മുതൽ നടപ്പാക്കുന്നു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ നിർജ്ജീവമാക്കാനുള്ള നടപടികൾ ആരംഭിക്കും. ഇതാണ് റേഷൻ കാർഡ് ഉടമകൾക്കൊപ്പം റേഷൻ വ്യാപാരികളെയും ആശങ്കയിലാക്കുന്നത്.

ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ ‘സൈലന്റ് റേഷൻ കാർഡുകൾ’ ആയി കണ്ടെത്തിയാണ് നടപടി. ഇത്തരം കാർഡുകൾക്ക് അടുത്ത മാസം ഒന്നുമുതൽ റേഷൻ ലഭിക്കാത്തവിധം ഡീആക്ടിവേറ്റ് ചെയ്യാനാണ് തീരുമാനം. ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ അംഗങ്ങളും മൂന്ന് മാസത്തിനകം ഇ-കെ.വൈ.സി പൂർത്തിയാക്കിയാൽ കാർഡ് വീണ്ടും സജീവമാക്കാം. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കും.

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ഏകദേശം 48,000 റേഷൻ കാർഡുകൾ മരവിപ്പിക്കപ്പെടാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ മുൻഗണനാ വിഭാഗത്തിലെ 5,370 മഞ്ഞ കാർഡുകളും 38,909 പിങ്ക് കാർഡുകളും ഉൾപ്പെടുന്നു. ഈ കാർഡുകളിലായി 66,701 ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്. മുൻഗണനേതര വിഭാഗത്തിലെ ഏകദേശം 4,000 നീല, വെള്ള കാർഡുകളും ആറുമാസത്തിലേറെയായി റേഷൻ വാങ്ങിയിട്ടില്ലെന്നാണ് പൊതു വിതരണ വകുപ്പിൻ്റെ കണ്ടെത്തൽ.

മഞ്ഞ, പിങ്ക് വിഭാഗങ്ങളിലെ കാർഡുകൾ നിർജ്ജീവമാകുന്നത് സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര ഭക്ഷ്യധാന്യ വിഹിതത്തെയും ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. മുൻഗണനാ കാർഡുകളുടെ എണ്ണത്തിൽ കുറവുണ്ടായാൽ പുതിയ അപേക്ഷകരെ ഉൾപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ സാധ്യതയും കുറയുമെന്ന് റേഷൻ വ്യാപാരി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിൽ വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.അതേസമയം, മുൻഗണനേതര വിഭാഗത്തിലെ കാർഡുകൾ റദ്ദായാലും കേന്ദ്രത്തിൽനിന്നുള്ള സംസ്ഥാനത്തിന്റെ റേഷൻ വിഹിതത്തെ അതേ രീതിയിൽ ബാധിക്കില്ലെന്നാണ് വിവരം.

റേഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ എണ്ണം കുറയുന്നത് റേഷൻ വ്യാപാരികളുടെ വിൽപ്പനയെയും കമ്മിഷനെയും നേരിട്ട് ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. നിലവിൽ തന്നെ കുറഞ്ഞ റേഷൻ വിഹിതം കാരണം പല കാർഡുടമകളും റേഷൻ കടകളിൽ എത്തുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികളുടെ സംഘടനകൾ പറയുന്നത്. ഇതോടൊപ്പം കാർഡുകളുടെ എണ്ണം കുറയുകയും ചെയ്താൽ ചെറിയ റേഷൻ കടകൾക്ക് പ്രവർത്തനം തുടരുന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

അതേസമയം, കാർഡുകൾ മരവിപ്പിക്കുന്ന നടപടിയിൽ സംസ്ഥാന സർക്കാരിന് ആശങ്കയുള്ളതിനാൽ കേന്ദ്രത്തെ എതിർപ്പ് അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ഇ-കെ.വൈ.സി നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് കാർഡുടമകൾക്ക് മുന്നിലുള്ള പ്രധാന നിർദേശം. പുതിയ സംവിധാനത്തിന്റെ ഭാഗമായി റേഷൻ വിതരണരംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഗുണഭോക്താക്കളിലും വ്യാപാരികളിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണം നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണു സ്വർണം കാണാതായ വിവരം...

കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം ഏസി ബസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ഇന്നു (15) നടക്കും.  തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വൈകിട്ട് 3.30 ന് കേരള മുഖ്യമന്ത്രി പിണറായി...
- Advertisment -

Most Popular

- Advertisement -