Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരിൽ ഞായർ...

ഗുരുവായൂരിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ഒരുക്കും: ദേവസ്വം ചെയർമാൻ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായർ ഒഴികെയുള്ള എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. ഇപ്പോൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 2400 പേർക്കു വീതമാണ് വെർച്വൽ ക്യൂ ദർശനം ഉള്ളത്. ഉദയാസ്തമയ പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4നും 5നും രണ്ടു സ്ലോട്ടിൽ വെർച്വൽ ക്യൂ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

അതേ സമയം ഗുരുവായൂരിൽ വെറ്ററിനറി കോളജ് തുടങ്ങാൻ ഗുരുവായൂർ ദേവസ്വം സർക്കാരിനോട് ആവശ്യപ്പെടും. ഇതിനായി സ്ഥലവും കെട്ടിടവും നൽകാൻ ദേവസ്വം തയാറാണെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന് 35 ആനകളും 1600 പശുക്കളുമുണ്ട്. മലപ്പുറം ജില്ലയിലെ 100 ഏക്കറോളം വരുന്ന വേങ്ങാട് എസ്റ്റേറ്റിലാണ് 1400 പശുക്കൾ ഉള്ളത്. കാവീട് ഗോകുലത്തിൽ 119 എണ്ണവും കിഴക്കേനടയിലെ ഗോശാലയിൽ 32 പശുക്കളുമുണ്ട്. 2 പതിറ്റാണ്ട് മുൻപ് ദേവസ്വത്തിന് 66 ആനകൾ ഉണ്ടായിരുന്നു.

ഇപ്പോഴത് 35 ആയി കുറഞ്ഞു. ആനകളെ നടയിരുത്താനുള്ള നിയമതടസ്സം നീങ്ങിയാൽ എണ്ണം ഉടൻ വർധിക്കും. ഇരുപതിലേറെ പേർ ആനയെ നടയിരുത്താൻ തയാറാണെന്ന് ഇപ്പോൾ തന്നെ ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇതിനാവശ്യമായ നിയമഭേദഗതിക്കായി ശ്രമിക്കുന്നുണ്ട്.  ഇത്രയധികം മൃഗസമ്പത്തുള്ള മറ്റൊരു സ്ഥാപനവും കേരളത്തിൽ ഇല്ലാത്തതിനാൽ വെറ്ററിനറി കോളജ് തുടങ്ങാൻ സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി.ഡി.സവർക്കറിനെതിരെയുള്ള രാഹുലിന്റെ പരാമർശം : വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്നു രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി.വി ഡി സവർക്കറിനെതിരെ നടത്തിയ പരാമർശങ്ങളിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ലഖ്‌നൗ...

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നുപിടിക്കാൻ ശ്രമം : ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ : ചെന്നൈയിൽ മലയാളി യുവനടിയെ കടന്നു പിടിയ്ക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ.കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ്...
- Advertisment -

Most Popular

- Advertisement -