അബുദാബി : ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്ന് യുഎഇ സ്ഥിരീകരിച്ചു .പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു സഹ പൈലറ്റ് ഒമാന്‍ സ്വദേശിയായ ഹമാം അല്‍ഹമാമി ശ്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം മുഴുവൻ വിവരങ്ങളും നൽകുമെന്ന് യുഎഇ അറ്റോണി ജനറൽ വ്യക്തമാക്കി.





