Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsമേൽശാന്തി നിയമനം...

മേൽശാന്തി നിയമനം : അഭിമുഖ സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി

പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖ സമിതിയിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്  നടപടി സ്വീകരിച്ചത് .

ശബരിമല, മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവരുടെ അഭിമുഖവും തിരഞ്ഞെടുപ്പ് നടപടികളും നിർണായകമായ ഘട്ടത്തിലാണ്. ഇതിനായുള്ള അഭിമുഖ സമിതിയിൽ കണ്ഠരര് രാജീവർ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയിൽ നിന്ന് മാറ്റിയത്.
കണ്ഠരര് രാജീവര് നിലവിൽ ശബരിമല തന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട്  നിയമനടപടികളിൽ  ഉൾപ്പെട്ടതിനാലാണ് ബോർഡിൻ്റെ പുതിയ തീരുമാനം.

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു. കേസിൽ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെ തന്ത്രി സ്ഥാനത്തു നിന്ന് മാറിനിൽക്കണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവരർക്ക് ദേവസ്വം ബോർഡ് കത്ത് നൽകിയിരുന്നു.

മേൽശാന്തി തിരഞ്ഞെടുപ്പ് ശബരിമല തീർഥാടനവുമായി നേരിട്ട് ബന്ധപ്പെട്ട പ്രധാന നടപടിയായതിനാൽ അഭിമുഖ സമിതിയിലെ മാറ്റം ശ്രദ്ധേയമാണ്. പുതിയ സമിതിയുടെ ഘടനയും തിരഞ്ഞെടുപ്പ് നടപടികളുടെ തുടർക്രമവും സംബന്ധിച്ച വിവരങ്ങൾ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് വ്യക്തമാകേണ്ടതുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജപ്തി ഭീഷണി നേരിട്ട ആശാപ്രവർത്തക അനിതകുമാരിയുടെ കടം  ഓർത്തഡോക്സ് സഭാ അടച്ചു തീർത്തു

തിരുവനന്തപുരം : തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകയുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. കേരളബാങ്കിന്റെ പാലോട് ശാഖയിലുണ്ടായിരുന്ന 3 ലക്ഷം രൂപയുടെ കടബാധ്യത ഓർത്തഡോക്സ് സഭ അടച്ചുതീർത്തു. ക്യാൻസർ...

കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തിരുവല്ലയിൽ തുടക്കം

തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിന്റെയും നേതൃത്തിൽ  തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യമേള  'വടക്കിനി '  അഡ്വ. മാത്യു ടി. തോമസ് എം എൽ എ ...
- Advertisment -

Most Popular

- Advertisement -