Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiസ്വകാ​ര്യ എ​ണ്ണ...

സ്വകാ​ര്യ എ​ണ്ണ ക​മ്പ​നി​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്വ​കാ​ര്യ എ​ണ്ണ ക​മ്പ​നി​യാ​യ ന​യാ​ര എ​ന​ർ​ജി പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് മൂ​ന്ന് രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. റ​ഷ്യ​ൻ ക്രൂ​ഡോ​യി​ൽ വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും ആ​ഗോ​ള വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി​ക​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്  വില വ​ർ​ധ​ന​വ്. പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ, ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം എ​ന്നി​വ ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മ്പോ​ഴാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ക​മ്പ​നി​യാ​യ ന​യാ​ര വി​ല കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

വി​ല വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ന​യാ​ര​യു​ടെ ഇ​ന്ധ​ന പ​മ്പു​ക​ളി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂ​ടു​ത​ൽ തു​ക ന​ൽ​കേ​ണ്ടി വ​രും. രാ​ജ്യ​ത്ത് അ​യ്യാ​യി​ര​ത്തി​ല​ധി​കം ഇ​ന്ധ​ന ഔ​ട്ട്‌​ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ക​മ്പ​നി​യാ​ണ് ന​യാ​ര എ​ന​ർ​ജി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത് മൂ​ലം ഉ​ണ്ടാ​കു​ന്ന ന​ഷ്ടം നി​ക​ത്തു​ന്ന​തി​നാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​തെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റു ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുത്: രജിസ്റ്ററിംഗ് അതോറിറ്റി

ആലപ്പുഴ: ​ഏപ്രിൽ 19-ന് ശേഷം മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റു ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തരുതെന്ന് ആലപ്പുഴ തുറമുഖ ഓഫീസർ ആൻഡ്  രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു. കേരള ഹൈക്കോടതിയുടെ 2026 ജനുവരി 20-ലെ ഇടക്കാല ഉത്തരവ്...

പോക്സോ കേസ് പ്രതി ആലുവ പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

ആലുവ : ആലുവ പോലീസ് സ്റ്റേഷനിൽനിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു.15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്.വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.. വെള്ളിയാഴ്ച വൈകുന്നേരത്തോടെ...
- Advertisment -

Most Popular

- Advertisement -