Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസുടമകളുടെ...

സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഒക്ടോബർ 14-ന്

തൃശ്ശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഒക്ടോബർ 14ന്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ മൂലം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് ഫെഡറേഷന്റെ പ്രധാന ആവശ്യം.

പ്രവർത്തന ചിലവിന് ആനുപാതികമായി വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജുകൾ വർധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. സർക്കാർ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കിൽ ഒക്ടോബർ അവസാനവാരം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ഫെഡറേഷൻ അറിയിച്ചു.

സമരത്തിന്റെ രണ്ടാം ഘട്ടമായാണ് നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുശേഷവും ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ പൂർണമായി നിർത്തിവച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസുടമകളുടെ സംഘടന സൂചന നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ചങ്ങനാശേരി : കെപിസിസി വിചാര്‍വിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ജോമി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു....

മെഡിസെപ് : രണ്ടാം ഘട്ടത്തിന് അംഗീകാരം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5...
- Advertisment -

Most Popular

- Advertisement -