Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryനീർവിളാകം നാട്ടുവിപണി...

നീർവിളാകം നാട്ടുവിപണി പ്രവർത്തനം ആരംഭിച്ചു

കോഴഞ്ചേരി : നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ജനകീയ കൂട്ടായ്മയിൽ നീർവിളാകം ‘നമ്മുടെ നാട്ടുവിപണി’ക്ക് തുടക്കമായി. നീർവിളാകം ആയുർവേദ ആശുപത്രിക്കു സമീപമുള്ള കാർഷിക സംഭരണ വിപണന കേന്ദ്രത്തിൽ ആറന്മുള അബിൻ വർക്കി എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.

വിപണിയുടെ അടിസ്ഥാന സൗകര്യം വികസനത്തിനായി ആസ്തി വികസന ഫണ്ടിൽനിന്നും 5 ലക്ഷംരൂപ അനുവദിച്ചതായി എം എൽ എ യോഗത്തിൽ അറിയിച്ചു.ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ മുതിർന്ന കർഷകരെ ചടങ്ങിൽ ആദരിച്ചു. വിപണിയിൽ സൗജന്യമായി ആയിരം പച്ചക്കറി തൈകളും വിതരണം ചെയ്തു.

വിപണി കൺവീനറും വാർഡ് മെമ്പറുമായ ആർ. വസന്തകുമാർ, പ്രസിഡന്റ് അശ്വതി വിനോദ് സെക്രട്ടറി എസ്. മുരളീകൃഷ്ണൻ, ടി ആർ വാസുദേവൻ പിള്ള, അനിൽ കുമാര പിള്ള, എന്നിവർ നേതൃത്വം നൽകി.

കർഷകർക്കും കുടുംബശ്രീ പ്രവർത്തകർക്കും ഇടനിലക്കാരില്ലാതെ തങ്ങളുടെ വിളകളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും നേരിട്ട് വിറ്റഴിക്കാനും ഉപഭോക്താക്കൾക്ക് വിഷരഹിത നാടൻ ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് നാട്ടുവിപണി ആരംഭിച്ചത് . എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 4:00 മുതൽ 6:30 വരെ നാട്ടുവിപണി പ്രവർത്തിക്കും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിൽ

ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ ക്ഷണപ്രകാരമാണ് സന്ദർശനം . ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള...

Kerala Lotteries Result 03-10-2025 Suvarna Keralam SK-21

1st Prize Rs.1,00,00,000/- RD 823274 (PATHANAMTHITTA) Consolation Prize Rs.5,000/- RA 823274 RB 823274 RC 823274 RE 823274 RF 823274 RG 823274 RH 823274 RJ 823274 RK 823274...
- Advertisment -

Most Popular

- Advertisement -