ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ ധ്യാനത്തിനായി ഇന്നു കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തും.പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.4,000 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികൾക്കും വിലക്കേർപ്പെടുത്തി.
ഉച്ചകഴിഞ്ഞ് 3.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് പോവുക. കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കും.ജൂൺ ഒന്നിനു വൈകീട്ട് വിവേകാനന്ദപ്പാറയിൽ നിന്നു കരയിലെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തുനിന്നു വിമാനമാർഗം ഡൽഹിയിലേക്കു മടങ്ങും.