Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ നവരാത്രി...

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സവം  ഒക്ടോബർ 10-ന് തിരിതെളിയും

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ഒക്ടോബർ 10-ന് തിരിതെളിയും. സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷത വഹിക്കും.

ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാ ദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രശസ്തരായ സംഗീതജ്ഞരും, കലാകാരന്മാരും, കലാകാരികളും പങ്കെടുക്കും. സംഗീതാർച്ചനയ്ക്ക് പുറകെ ഭരതനാട്യം, കുച്ചിപ്പുടി കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം തുടങ്ങിയവയും അരങ്ങേറും.

നവരാത്രി ദിനങ്ങളിൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്കും വിജയദശമി നാളിൽ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികൾക്കും ആവശ്യമായ ക്രമികരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയർ പൊട്ടിത്തെറിച്ച് തീ പിടിച്ചു:  വൻ ദുരന്തം ഒഴിവായി

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടർന്നു. മൈലപ്ര പെട്രോൾ പമ്പിന് മുന്നിൽ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയർ ഫോഴ്സും മനസാന്നിധ്യം കൈവിടാതെ...

കള്ളക്കടൽ പ്രതിഭാസം:കേരള, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്നും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്നു കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്നും ഓറഞ്ച് അലർട്ട് തുടരുകയാണ്. വൈകിട്ട് 3.30 വരെ അതിതീവ്ര തിരമാലയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന്...
- Advertisment -

Most Popular

- Advertisement -