Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsസൗദി വിമാനത്താവളത്തിലെ...

സൗദി വിമാനത്താവളത്തിലെ ആക്രമണം : പൈലറ്റ് അടക്കം മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞദിവസം ഹൂതികൾ നടത്തിയ ആക്രമണത്തിൽ വിമാനത്തിന്റെ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് പരിക്കേറ്റതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വ്യാഴാഴ്ചയാണ് യെമനിലെ ഹൂതി വിമതർ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിച്ചത്. സൗദിയ എയർലൈൻസിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽ-ഖൽതാമിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു.

ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾ ഒക്ടോബർ 10 വരെ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊന്ന് മകൻ

അലപ്പുഴ : പുന്നപ്ര വാടക്കൽ കല്ലുപുരക്കൽ ദിനേശനെ(50) ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ അയൽവാസിയായ വാടക്കൽ കൈതവളപ്പിൽ കിരണിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇലക്ട്രീഷ്യനായ കിരൺ ദിനേശനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ്...

തെരഞ്ഞടുപ്പ് തോല്‍വി: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം

കോട്ടയം: തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം. സര്‍ക്കാരിന് ജനകീയ മുഖമുണ്ടായില്ലെന്ന് പറഞ്ഞ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സിപിഎം ക്രോസ് വോട്ട്...
- Advertisment -

Most Popular

- Advertisement -