Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അരവണ...

ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിൽ; ഉണക്കലരി സ്റ്റോക്ക് തീർന്നു, പുതിയ കരാറുമില്ലാതെ ദേവസ്വം ബോർഡ്

​പത്തനംതിട്ട : പുതിയ തീർത്ഥാടന കാലം അടുത്തിരിക്കെ ശബരിമലയിൽ പ്രധാന പ്രസാദമായ അരവണയുടെ നിർമ്മാണം കടുത്ത പ്രതിസന്ധിയിലേക്ക്. അരവണ തയ്യാറാക്കുന്നതിനാവശ്യമായ ഉണക്കലരിയുടെ സ്റ്റോക്ക് പൂർണ്ണമായും തീർന്ന നിലയിലാണ്. പുതിയ സീസണിലേക്ക് ആവശ്യമായ അരി എത്തിക്കുന്നതിനുള്ള കരാർ ദേവസ്വം ബോർഡ് ഇതുവരെ ഒപ്പിട്ടിട്ടില്ല

​പഴയ കുടിശ്ശികയും കരാർ തടസ്സവും കരാർ വൈകുന്നതിന് പ്രധാന കാരണം വിതരണക്കാർക്കുള്ള പഴയ കുടിശ്ശിക തുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ അരി വിതരണം ചെയ്ത വകയിൽ കരാറുകാർക്ക് വലിയ തുക ഇനിയും നൽകാനുണ്ട്. കുടിശ്ശിക തീർപ്പാക്കാതെ പുതിയ കരാറുമായി മുന്നോട്ടുപോകാൻ വിതരണക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പുതിയ കരാർ പ്രകാരമുള്ള അരി എത്തിയാൽ മാത്രമേ വലിയ തോതിലുള്ള കരുതൽ ശേഖരം നിർമ്മിക്കാൻ സാധിക്കുവെന്ന്​ദേവസ്വം ബോർഡ് പറയുന്നത്.

​എന്നാൽ പ്രസാദ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം. തുലാമാസ പൂജകളിലും വരാനിരിക്കുന്ന മണ്ഡലകാലത്തും ശബരിമലയിൽ ആവശ്യത്തിന് അരവണ ലഭ്യമാക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബോർഡ് വ്യക്തമാക്കി.

പുതിയ കരാർ നടപടികൾ വൈകിയെങ്കിലും, പഴയ കരാറുകാരുടെ സഹായത്തോടെ അടിയന്തരമായി ആവശ്യത്തിന് അരി എത്തിച്ച് അരവണ നിർമ്മാണം തടസ്സമില്ലാതെ മുന്നോട്ട് പോകാനാണ് ബോർഡിന്റെ ശ്രമം. ​തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപ് പ്രതിസന്ധികൾ പൂർണ്ണമായും പരിഹരിച്ച് ഭക്തർക്ക് തടസ്സമില്ലാതെ പ്രസാദം ഉറപ്പാക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

​ 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന  മഴ ഇന്നും  തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും,...

അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലിത്തയുടെ  കബറടക്കം സഭാ ആസ്ഥാനമായ തിരുവല്ലയിൽ

തിരുവല്ല: അമേരിക്കയിലെ  ഡാലസിൽ  വാഹനാപകടത്തിൽ മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലിത്തയുടെ ഭൗതിക ശരീരം സഭയുടെ കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിൽ കബറടക്കും. കഴിഞ്ഞ ദിവസം രാത്രിയിൽ...
- Advertisment -

Most Popular

- Advertisement -