Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsസം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ...

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‍​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് അ​തി​ശ​ക്ത മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച തൃ​ശ്ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കേ​ര​ള – ക​ര്‍​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ഇ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. കേ​ര​ള – ക​ര്‍​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയില്‍ ആശങ്ക വേണ്ട : ജില്ലാ സപ്ലൈ ഓഫീസര്‍

പത്തനംതിട്ട : ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ .ജി. എസ് ഗോപകുമാര്‍ അറിയിച്ചു. ജില്ലയില്‍ ബുക്ക് ചെയ്തിട്ടുളള എല്ലാവര്‍ക്കും ഗ്യാസ് സിലിണ്ടര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍...

പ്ലസ് വൺ വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവല്ല : വള്ളംകുളം നന്നൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നന്നൂർ കിഴക്കേ വയൽപറമ്പിൽ അലീന മോഹനെയാണ്‌ (17) രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .കവിയൂര്‍ എന്‍.എസ്.എസ്...
- Advertisment -

Most Popular

- Advertisement -