ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തു. രാവിലെ മുതൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ





