ബെംഗളൂരു : കൊലപാതക കേസുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ദർശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി(33) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസിന്റെ വിശദീകരണം.
ഈ മാസം എട്ടിനാണ് രേണുകാ സ്വാമി കൊലചെയ്യപ്പെട്ടത്.പിറ്റേദിവസം അഴുക്കുചാലിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേർ അറസ്റ്റിലായി.മൈസൂരുവിലെ ഫാംഹൗസിൽ വെച്ചാണ് ദർശനെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്.