Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോർഡിന്റെ ...

ദേവസ്വം ബോർഡിന്റെ  അരവണ ടിൻ നിർമാണ ഫാക്ടറി നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനം

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദിഷ്ഠ അരവണ ടിൻ നിർമാണ ഫാക്ടറി നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനം. തെള്ളിയൂരിൽ സ്ഥാപിക്കാൻ നേരത്തെ എടുത്ത തീരുമാനം മാറ്റിയാണ് ഇപ്പോൾ നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനമെടുത്തത്. ടിന്നുകൾ കഴിവതും വേഗം സന്നിധാനത്ത് എത്തിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ടിൻ ഫാക്ടറി നിലയ്ക്കലിൽ തന്നെ മതിയെന്ന നിലപാടിൽ എത്തിയത്.

നിലയ്ക്കലിലെ ഗോശാലയ്ക്കും പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപവുമായിട്ടാണ് ഫാക്ടറി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം 3 ഷെഡുകൾ തുടക്കത്തിൽ സ്ഥാപിക്കുമെന്നും ബിഒടി വ്യവസ്ഥയിൽ നിർമിക്കാനാണ് പ്രാഥമിക തീരുമാനം. ഇതിൻ്റെ താൽപര്യപത്രം ഉടൻ ക്ഷണിച്ചു തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു

ദേവസ്വം ബോർഡിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും പ്രസാദ വിതരണത്തിനാവശ്യമായ ടിന്നുകൾ ഇവിടെ ഉൽപ്പാദിപ്പിക്കാനും ബോർഡിന് പദ്ധതിയുണ്ട്. ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് ഒന്നരക്കോടി അരവണടിന്നുകളാണ് ആവശ്യമായി വരുന്നത്. ടിന്നുകൾ സന്നിധാനത്ത് എത്തിക്കുന്ന ചുമതല ഇപ്പോൾ കരാറുകാർക്കാണ് നൽകി വരുന്നത്. കഴിഞ്ഞ സീസണിൽ  കരാറുകാരൻ ടിന്നുകൾ എത്തിക്കുന്നതിൽ കാലതാമസം വരുത്തിയത് അരവണ വിതരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

പന്തളം : ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും, യു. രമ്യയുമാണ് രാജിവെച്ചത്. നാളെ  (ബുധൻ) അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് നടക്കാനിരിക്കെയാണ് രാജി. ബിജെപി നേതൃത്വത്തിലുള്ള പന്തളം...

സംസ്ഥാനത്ത് മുഖ്യമന്ത്രി ആരെന്നുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. കെപിസിസി മുന്‍ അധ്യക്ഷന്‍മാരുടെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തേടും. ചര്‍ച്ചകള്‍ക്കായി മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരന്‍, മുല്ലപ്പള്ളി...
- Advertisment -

Most Popular

- Advertisement -