നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയിൽ ജോയി,ഇലന്തൂർ പുളിന്തിട്ട പുറത്തൂട്ട് വീട്ടിൽ ഷിബു കുമാർ എന്നിവരുടെ വീടുകളിൽ നിന്നാണ് പ്രതികൾ റബർഷീറ്റ് അടിക്കുന്ന റോളറുകൾ അപഹരിച്ചത്.റോളറുകളും സ്പെയർ പാർട്സുകളും അഴിച്ചെടുത്ത് ഇവർ ഓട്ടോയിൽ ആണ് രണ്ട് സ്ഥലങ്ങളിൽ നിന്നും കടത്തിക്കൊണ്ടുപോയത്.
തോന്ന്യാമലയിൽ മോഷണം നടത്തുന്നതറിഞ്ഞ് വീട്ടുടമ ബഹളം വച്ചെങ്കിലും പ്രതികൾ റോളർ ഓട്ടോയിൽ കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോളർ ഉടമകൾ ആറന്മുള പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ 13നാണ് 2 മോഷണങ്ങളും നടന്നത്. പ്രതികൾ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്