ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് ബീഹാർ സ്വദേശിയായ വിദ്യാർഥിയുടെ മൊഴി. ബന്ധു വഴിയാണ് പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ കിട്ടിയതെന്നും വിദ്യാർഥി മൊഴിയിൽ പറയുന്നു.സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്ത് വന്നു.സംഭവത്തിൽ നാലു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള എസ്എഫ്ഐ അടക്കം നൽകിയ പത്ത് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചോദ്യപേപ്പർ ചോർച്ച തടയാൻ സ്ഥിരം സംവിധാനം വേണമെന്നും നീറ്റ് പരീക്ഷയിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എബിവിപിയും രംഗത്തെത്തി.