Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന് അന്തിമ തീരുമാനം ലഭിക്കേണ്ടതുണ്ട്.

വെർച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ ഓപ്ഷനായി ആയി 10 രൂപ കൂടുതൽ  ഈടാക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ഈ തുക  പദ്ധതി നിർവഹണ ചുമതലയുള്ള  സ്ഥാപനത്തിന് കൈമാറും. പദ്ധതി പ്രാവർത്തികമാക്കുന്നതിനായി വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കാനും തീരുമാനിച്ചതായി ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.

കഴിഞ്ഞ മണ്ഡലകാലത്ത് 55 പേരാണ് സന്നിധാനത്തും പമ്പയിലും മരിച്ചത്. അപകട മരണങ്ങൾ അല്ലാത്തതിനാൽ ഇവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. വരുന്ന സീസണിൽ വെർച്വൽ ക്യൂ ബുക്കിംങ്ങിലൂടെ 80000 പേരെ പ്രവേശിപ്പിക്കാനാണ് പുതിയ നീക്കം 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റും

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റുമെന്ന്  പതിറ്റാണ്ടുകളായി സന്നിധാനത്ത് പറകൊട്ടിപ്പാടുന്ന ആറന്മുള സ്വദേശി റ്റി.എസ്. പ്രസാദ് പറയുന്നു. അയ്യപ്പദർശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്ന ഭക്തർ ഏറെയാണ്. ത്രികാല ദോഷങ്ങൾ അകറ്റുമെന്ന വിശ്വാസമാണ് പറകൊട്ടിപ്പാട്ടിനു പിന്നിലുള്ളത്. പത്തനംതിട്ട...

പെരുംകള്ളനെ തന്ത്രപരമായി വലയിലാക്കി ഏനാത്ത് – പന്തളം പോലീസ്

പത്തനംതിട്ട : സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങി. മൂപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടിബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ  തുളസിധര (48)നാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ...
- Advertisment -

Most Popular

- Advertisement -