Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂർ തുറവൂർ...

അരൂർ തുറവൂർ എലിവേറ്റഡ് ഹൈവേ: പടിഞ്ഞാറേ റോഡ് നിർമാണത്തിനായി ഗതാഗതം ഇന്ന് തടയും

ആലപ്പുഴ:  തുറവൂർ അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട്
ഗതാഗതപ്രശ്നങ്ങൾ  കുറയ്ക്കാൻ ആരംഭിച്ച കിഴക്കേ റോഡിൻറെ പണികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകി. ഇവിടെ സിംഗിൾ ലൈൻ ട്രാഫിക്ക് ആണ് അനുവദിക്കുക. എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ്സഞ്ചാരയോഗ്യമാകുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആരംഭിക്കും. ഈ റോഡിലൂടെയുളള ഗതാഗതം രാത്രിമുതൽ തടയും.വരുന്ന രണ്ടുമൂന്നു ദിവസങ്ങൾ അവധി ആയതിനാൽ അത് പരമാവധി ഉപയോഗപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്ന  പ്രവർത്തികൾ നടത്താനാണ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായത്.  പടിഞ്ഞാറുഭാഗത്ത് റോഡ് ഗതാഗതം തടസ്സപ്പെടുന്നത് മൂലം വിദ്യാലയങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിന് ഇത് സഹായകമാകും.

നിലവിൽ രണ്ടു ദിവസത്തേക്കാണ് പടിഞ്ഞാറ് ഭാഗത്തെ റോഡ് ഗതാഗതം തടസ്സപ്പെടുത്തുക.  ഫ്ലൈഓവറിൻറെ  പടിഞ്ഞാറുഭാഗത്തെ റോഡ് ഗതാഗതം തടയുന്നതോടെ തുറവൂരുനിന്നും അരൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പണി പൂര്ത്തിയാക്കിയ കിഴക്കേ റോഡിലൂടെ സിങ്കിൽ ലൈൻ ട്രാഫിക്കായി വടക്കോട്ട് പോകാൻ അനുവദിക്കും.

നിലവിൽ അരൂരിൽ നിന്നും തുറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിലവിൽ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂർ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു  പോകണം. തെക്ക് നിന്നുവരുന്ന വാഹനങ്ങൾ തുറവൂരുനിന്ന് കുമ്പളങ്ങി വഴി തിരിച്ചുവിടുന്നത് റെയിൽവേ ക്രോസ് ഉള്ളതിനാൽ പ്രായോഗികമല്ല എന്ന് കണ്ടതിനാലാണ് പുതിയ ക്രമീകരണം ഏര്പ്പെടുത്തുന്നത്.

ദീർഘദൂര ഭാരമേറിയ വാഹനങ്ങൾ പരമാവധി ഈ കാലയളവിൽ തുറവൂർ അരൂർ ഹൈവേ ഭാഗത്തേക്ക് വരാതിരിക്കാനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്താൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.  ഇതിനായി അമ്പലപ്പുഴയിലും അരൂരും പോലീസ് പെട്രോളിങ് ഏർപ്പെടുത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌റ് വര്‍ക്ക്‌ഷോപ്പ്

കൊല്ലം:കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് 'ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്' വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 25 വരെ എറണാകുളം കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ...

മുപ്ലി വണ്ടിൻ്റെയും, അട്ടയുടെയും ശല്യം രൂക്ഷമെന്ന് പരാതി

മല്ലപ്പള്ളി: താലൂക്കിൻ്റെ കിഴക്കൻ മലയോര മേഖലകളായ കോട്ടാങ്ങൽ, കൊറ്റനാട് എന്നിവിടങ്ങളിൽ മുപ്ലി വണ്ട്, അട്ട, കൊതുക് എന്നിവ പെരുകുന്നത് ജനജിവിതത്തിന് ബുദ്ധിമുട്ട് ആകുന്നതായി പരാതി.റാന്നി വലിയ കാവ് വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ...
- Advertisment -

Most Popular

- Advertisement -