കഴിഞ്ഞ വർഷം പുതമൺ പാലത്തിന് തകർച്ച നേരിട്ടതോടെ ബസ് ഉൾപ്പെടെ ഭാരവാഹനങ്ങളെല്ലാം കീക്കൊഴൂർ വഴി പേരുച്ചാൽ പാലം കടന്നാണ് ചെറുകോൽപ്പുഴയിലൂടെ കോഴഞ്ചേരി, വെണ്ണിക്കുളം ഭാഗങ്ങളിലേക്ക് പോകുന്നത്. ഇതുവഴി വാഹനങ്ങളുടെ തിരക്കേറിയതോടെ പേരുച്ചാൽ പാലത്തിൻ്റെ ഉപരിതലത്തിൽ പലയിടങ്ങളിലും വിള്ളൽ രൂപപ്പെട്ടു തുടങ്ങി. ചിലയിടങ്ങളിൽ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഇളകി തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് പാലത്തിൻ്റെ ബലക്ഷയത്തിന് ആക്കം കൂട്ടുന്നതായും യാത്രക്കാർ പരാതിപ്പെട്ടു.
പാലത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു