Thursday, April 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ...

കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ : നാലു ദിവസമായിട്ടും മലയാളി ഡ്രൈവറെക്കുറിച്ച് വിവരമില്ല

കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽപെട്ട   മലയാളി ലോറി ഡ്രൈവറെക്കുറിച്ച് നാലു ദിവസമായിട്ടും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്.

ലോറിയില്‍ അര്‍ജുൻ ഒറ്റക്കാണെന്നും സ്ഥിരമായി പോകുന്ന റൂട്ടാണെന്നും ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. അർ‌ജുന്റെ രണ്ടാമത്തെ നമ്പർ ഇടയ്ക്ക് റിം​ഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ അറിയിച്ചു. രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ്പി അടക്കമുള്ളവരുണ്ടെന്നും നാവികസേനയെ എത്തിയശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നും കോഴിക്കോട് എംപി എംകെ രാഘവൻ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അര്‍ജുനെ കണ്ടെത്താനുള്ള നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : വടശ്ശേരിക്കര പഞ്ചായത്തിലെ ഇടത്തറ - നെല്ലിപ്പാറ വിം റോക്ക് - തെക്കും മല റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ  ജനുവരി 25 മുതൽ 31 വരെ ഈ റോഡിലൂടെയുള്ള വാഹന...

ശബരിമലയിലെ പൈങ്കുനി – ഉത്ര ഉത്സവം നാളെ  സമാപിക്കും

ശബരിമല : ശബരിമലയിലെ പൈങ്കുനി - ഉത്ര ഉത്സവം നാളെ(തിങ്കൾ ) സമാപിക്കും. ഇന്ന് രാത്രി ശ്രീഭൂതബലിക്ക് ശേഷം 10 മണിക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. ദേവന് പള്ളികൊളളാനായി ഇന്ന് കിഴക്കേ...
- Advertisment -

Most Popular

- Advertisement -