ഏറ്റുമാനൂർ : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചനിലയിൽ .മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.രാവിലെ 8.15നാണ് അപകടം. ചെന്നൈ മെയിലാണ് തട്ടിയത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവ് ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ട്രെയിൻ പത്ത് മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിട്ടു.ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.