Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeSpiritualബലിതർപ്പണത്തിനായി പതിനായിരങ്ങൾ സ്നാനഘട്ടങ്ങളിൽ...

ബലിതർപ്പണത്തിനായി പതിനായിരങ്ങൾ സ്നാനഘട്ടങ്ങളിൽ ഒഴുകിയെത്തി

തിരുവല്ല : പിതൃസ്മരണയിൽ ഇന്ന് പുലർച്ചെ മുതൽ  പതിനായിരങ്ങൾ  സ്നാനഘട്ടങ്ങളിൽ ഒഴുകിയെത്തി. മരണപ്പെട്ടു പോയ പിതൃക്കളുടെ ആത്മാവിനു മോക്ഷവും ശാന്തിയും വരുന്നതിനു വേണ്ടി  ബലി തർപ്പണം നടത്തി. 

ബലിതർപ്പണം നടത്തുന്നിടത്ത്  സംഘാടകർ വിപുലമായ സജീകരണങ്ങൾ വിവിധ യിടങ്ങളിൽ ഒരുക്കിയിരുന്നു.  ഒരേ സമയം നൂറിലധികം പേർക്ക് കർമ്മങ്ങൾ ചെയ്യാവുന്ന രീതിയിൽ പന്തൽ നിർമിച്ച്  സംവിധാനം ഒരിക്കിയിരുന്നത്. ക്ഷേത്രങ്ങളിലും കർക്കിടകവാവു ബലിയുടെ ചടങ്ങുകൾ വിപുലമായി നടന്നു. തിലഹോമത്തിലും ,പിതൃ കർമ്മങ്ങളിലും നിരവധി ഭക്തർ ക്ഷേത്രങ്ങളിൽ പങ്കെടുത്തു. തുടർന്ന് ശ്രാദ്ധ മന്ത്രങ്ങളുടെ പാരായണവും സമൂഹപ്രാർത്ഥനയും നടന്നു.  

പമ്പാ – മണിമല ഹിന്ദു മത  പരിഷത്തിന്റെ നേതൃത്വത്തിൽ  വളഞ്ഞവട്ടം കീച്ചേരിവാൽക്കടവ്  കർക്കിടകവാവ്‌ ബലിതർപ്പണം  പുലർച്ചെ 3ന് ദീപം പകരൽ തുടർന്ന് 3.30ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. കിഴക്കുംമുറി 780-  നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ  ഓതറക്കടവിൽ പുലർച്ചെ 4 മണി മുതൽ  ബലിതർപ്പണം തുടങ്ങി.

തിരുവല്ല കുറ്റൂർ മഹാദേവക്ഷേത്രത്തിലെ വാവുബലി ചടങ്ങുകൾ പുലർച്ചെ 4 മണിക്കും,  കദളിമംഗലം ദേവീക്ഷേത്രക്കടവിൽ ബലിതർപ്പണം  4.30 നും തുടങ്ങി.

തിരുവല്ല സേവാഭാരതിയുടെ നേത്യത്വത്തിൽ ചക്രക്ഷാളനക്കടവിൽ ബലിതർപ്പണം 3 മണിക്കും ആരംഭിച്ചു. താലൂക്കിലെ 50 ഓളം സ്നാന ഘട്ടങ്ങളിലായി പിത്യക്കളുടെ സ്മരണയിൽ നിരവധി വിശ്വാസികൾ ബലിയിട്ടു .കടവുകളിൽ ബലിതർപ്പണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ  സംഘാടകർ ഒരുക്കിയതിനാൽ എങ്ങും കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല . 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണം കളറാക്കാന്‍ കുടുംബശ്രീ ഓണച്ചന്തകള്‍

ചെങ്ങന്നൂർ : ഓണം വര്‍ണാഭമാക്കാന്‍ വ്യത്യസ്ത വിഭവങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകള്‍. ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ജില്ലാതല മേളയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളിലും ഓണം വിപണന മേള...

മുസിരിസ് കനാല്‍ പൈതൃക പദ്ധതി: കനാലോരങ്ങളുടെ സൗന്ദര്യവത്കരണം ഓഗസ്‌റ്റോടെ

ആലപ്പുഴ: മുസിരിസ് കനാല്‍ പൈതൃക പദ്ധതിയിലൂടെ ജില്ലയിലെ കനാലുകളുടെ സൗന്ദര്യവത്കരണം ഓഗസ്‌റ്റോടെ പൂര്‍ത്തിയാകും.കനാല്‍ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് വിളിച്ചുചേര്‍ത്ത...
- Advertisment -

Most Popular

- Advertisement -