Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsമൃതദേഹങ്ങൾ തെരച്ചിൽ...

മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ ടാങ്ക് കണ്ടെത്തി

വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ ടാങ്ക്’കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയിൽ മീൻമുടി വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ  ഉരുണ്ട രൂപത്തിൽ ടാങ്ക് കണ്ടെത്തിയത്.

വനത്തിലൂടെയുള്ള മലവെള്ള പാച്ചിലിലെ കുത്തൊഴുക്കിൽ
ടാങ്ക് പെട്ടതാവാം എന്നാണ് കരുതുന്നത്. വാഹനത്തിൻ്റെ മറ്റ് അവശിഷ്ടഭാഗങ്ങളൊന്നും സമീപത്തായി കണ്ടെത്തിയില്ല. കൂറ്റൻ പാറ കല്ലുകൾക്കും മരങ്ങൾക്കിടയിലൂടെയും കുത്തിയൊലിച്ച് ടാങ്ക്പാടെ ചുരുണ്ടിട്ടുണ്ട്. ചാലിയാറിലൂടെ കൂറ്റൻ മരങ്ങളും വാഹനങ്ങളുടെ ടയറുകളും ഗ്യാസ് സിലിണ്ടറുകളും ഫർണിച്ചറും ഒഴുകി വന്നിരുന്നു.  വനം വകുപ്പും തണ്ടർബോൾഡും എമർജൻസി റെസ്ക്യു ഫോഴ്സും ചേർന്നാണ്  ചാലിയാറിന്റെ ഉദ്ഭവ സ്ഥാനത്ത് തെരച്ചിൽ നടത്തിയത്. 12 ശരീരഭാഗങ്ങൾ  ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം സമാപിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം  സമാപിച്ചു. രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന്  11...

Kerala Lotteries Results : 14-08-2025 Karunya Plus KN-585

1st Prize ₹1,00,00,000/- PJ 583002 (ERNAKULAM) Consolation Prize ₹5,000/- PA 583002 PB 583002 PC 583002 PD 583002 PE 583002 PF 583002 PG 583002 PH 583002 PK 583002...
- Advertisment -

Most Popular

- Advertisement -