ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരിയുടെ ശരീരം പൂർണമായും തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടെന്നും പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് വാക്‌സിനെടുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയത്.
മുയൽ കടിച്ചതിന് ഒക്ടോബർ 21-നാണ് ശാന്തമ വാക്സിനെടുത്തത്. മൂന്നു ഡോസ് വാക്സിനുകൾ എടുത്തതിന് പിന്നാലെ ശാന്തമ്മ തളർന്നു വീണെന്ന് കുടുംബം ആരോപിക്കുന്നു. ഒരാഴ്ചയോളം വെൻ്റിലേറ്ററിലായിരുന്ന ശാന്തമ്മ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. വാക്സിൻ എടുത്തതിന്റെ പാർശ്വഫലമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും കുടുംബം പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.