Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ ബസ്...

കൊച്ചിയിൽ ബസ് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി : കൊച്ചി മാടവനയിൽ ബസ് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്.ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിൽ ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ രാവിലെ ആയിരുന്നു അപകടം.

ബാംഗ്ലൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ട്രാഫിക് സി​ഗ്നൽ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്‌ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെന്‍ ബൂത്തുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്

റാന്നി : മാലിന്യനിര്‍മാര്‍ജനത്തില്‍ വേറിട്ട പദ്ധതിയുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്. വിദ്യാലയങ്ങളില്‍ പെന്‍ ബൂത്ത് സ്ഥാപിച്ച് ശ്രദ്ധനേടുകയാണ് പഞ്ചായത്ത്. ഹരിത വിദ്യാലയങ്ങളായി മാറ്റുകയാണ് ലക്ഷ്യം. 2024-2025 ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് വിദ്യാലയങ്ങളില്‍ പെന്‍ ബൂത്തുകള്‍ സ്ഥാപിച്ചത്....

സംസ്ഥാനത്തും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന്  മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:  സംസ്ഥാനത്തും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക്...
- Advertisment -

Most Popular

- Advertisement -