കൊല്ലം : കൊല്ലത്ത് ദേശീയപാതയിൽ അയത്തില്‍ ജങ്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു.കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടെ ഉച്ചയോടെയാണ് അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പാലം താഴേക്ക് വീഴുന്ന സമയത്ത് തൊഴിലാളികൾ ഓടിമാറിയത് കൊണ്ടാണ് രക്ഷപെട്ടത്. നിര്‍മാണത്തിലെ അപാകതയാണ് പാലം തകരാന്‍ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.