കൊച്ചി : തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു .3 പേർക്ക് ഗുരുതര പരുക്ക്. കാർ ഓടിച്ചിരുന്ന പുത്തൻകുരിശ് സ്വദേശി അജിത്ത് (26) ആണ് മരിച്ചത്.പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. അതിവേഗത്തിൽ വന്ന കാർ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.